The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

Neethu Newzon by Neethu Newzon
Oct 9, 2023, 07:07 pm IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം. മകളുടെ പേരിടൽ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. വധക്കേസുകളിലും ക്വട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. സെപ്തംബർ 13ന് കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തൽ. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.

ജയിലിന് അകത്ത് നടന്ന സംഭവമായതിനാൽ കാപ്പ ചുമത്താൻ കേസ് പര്യാപ്തമല്ലെന്നാണ് സെപ്തംബർ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയിൽ മോചിതനായി. മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുടുംബമുൾപ്പെടെ മുഴക്കുന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സിപിഎമ്മിനകത്തും എതിർപ്പുണ്ടായി. ചിലർ രാജിഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്. പിന്നാലെയാണ് മുഖ്യമന്ത്രിക്കും കാപ്പ ബോർഡിനും കുടുംബം നൽകിയ അപ്പീലിൽ അനുകൂല തീരുമാനം.

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ആകാശിന്റെ സെല്ലിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥനായ രാഹുൽ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തുിരുന്നു.

ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലർക്ക് മുന്നിൽ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തിരുന്നു.

Tags: Akash thillenkeriKappaMAIN
ShareSendTweetShare

Related News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസം പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies