മലയാള ചലച്ചിത്രനിരയിലേക്ക് കാമ്പസ് കഥ പറയുന്ന മറ്റൊരു ചിത്രം കൂടി എത്തുന്നു.ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമ്പസ് ത്രില്ലർ ഒരുങ്ങുന്നത്. ‘താൾ’ എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി,എം.ജയചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും, മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സിനു സിദ്ധാർത്ഥ്, ഛായാഗ്രഹണവും ,ബിജിബാൽ സംഗീതവും നിർവഹിക്കുന്നു.















Discussion about this post