The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

ഒരു പോസ്റ്റിന് 1 ഡോളർ – എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് മസ്‌ക്

Neethu Newzon by Neethu Newzon
Oct 19, 2023, 09:50 am IST
in World
FacebookWhatsAppTwitterTelegram

വാഷിംഗ്ടണ്‍: എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്‌സിന്റെ മുമ്പത്തെ രൂപമായ ട്വിറ്റര്‍ പോസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇതെല്ലാം അവസാനിക്കുകയായിരുന്നു. ഇനി കണ്ടന്റ് പോസ്റ്റ് ചെയ്യണമെങ്കില്‍ മാത്രമല്ല, നിങ്ങള്‍ മറ്റ് ടീമുകളോട് പ്രതികരിക്കുന്നതിനും പണം ആവശ്യമാണ്. പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ യൂസര്‍മാരെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നോട്ട് എ ബോട്ട് എന്നാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിനെ മസ്‌ക് വിശേഷിപ്പിക്കുന്നത്. അതേസമയം നിലവില്‍ രണ്ട് രാജ്യങ്ങളിലാണ് ഇവ ആരംഭിക്കുക. ന്യൂസിലന്‍ഡും ഫിലിപ്പൈന്‍സുമാണ് ലോഞ്ചിംഗ് നടത്തുന്ന രണ്ട് രാജ്യങ്ങള്‍. ഇന്ന് മുതല്‍ പ്ലാന്‍ ആരംഭിക്കും.

പുതിയതും, അണ്‍ വൈരിഫൈഡ് അക്കൗണ്ടുകളും സൈന്‍ അപ്പ് ചെയ്‌തേ പറ്റൂ എന്നാണ് എക്‌സ് അറിയിച്ചിരിക്കുന്നത്. അതിനായി ഒരു ഡോളര്‍ മുടക്കണം. ഇത് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ തുകയാണ്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനാണ് നടക്കുന്നത്. നിലവിലെ യൂസര്‍മാരെ ഇത് ബാധിക്കില്ലെന്നും എക്‌സ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും അധികം വൈകാതെ ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിക്കും. നിലവിലുള്ള യൂസര്‍മാര്‍ക്കും അതുപോലെ പുതിയ ഓഫറുകള്‍ നല്‍കും. അതേസമയം നിലവിലുള്ള യൂസര്‍മാര്‍ക്ക് യാതൊരു പ്രശ്‌നവും വരാത്ത രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുകയെന്ന് എക്‌സ് ട്വീറ്റില്‍ അറിയിച്ചു. സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കാത്ത പുതിയ യൂസര്‍മാര്‍ക്ക് പോസ്റ്റ് കാണാനും, വായിക്കാനും മാത്രമേ പറ്റൂ. അതുപോലെ വീഡിയോ കാണുകയും, അക്കൗണ്ടുകളെ ഫോളോ ചെയ്യാനും സാധിക്കും. എന്നാല്‍ വ്യാപക വിമര്‍ശനമാണ് മസ്‌കിന്റെ ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ട്വിറ്ററിന്റെ ഔദ്യോഗികമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒരു യൂസര്‍ കുറിച്ചു. 44 ബില്യണിന് ട്വിറ്റര്‍ വാങ്ങിയ ശേഷം അതിനെ മസ്‌ക് തകര്‍ത്ത് കളഞ്ഞു. അത് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. ഒരു ഡോളര്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനായി നല്‍കണമെന്നത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. മസ്‌കിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു പരിഹാസം. ട്രയല്‍ കാലയളവിന് ശേഷം എല്ലാവരില്‍ നിന്നും പണം ഈടാക്കാന്‍ തുടങ്ങിയാല്‍, യൂസര്‍മാരില്‍ പകുതി പേരും പണം മുടക്കാന്‍ തയ്യാറാവില്ല. തീര്‍ച്ചയായും അവര്‍ എക്‌സ് പ്ലാറ്റ്‌ഫോം വിട്ടിരിക്കും. ട്വിറ്ററിന് സ്വന്തം വ്യക്തിത്വം നേരത്തെ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം അവര്‍ ലോഗോയും പേരും മാറ്റി. അവരുടെ കഥ കഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. പതിയെ അത് നടക്കുന്നുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു. ട്വിറ്റര്‍ ഇത്രയും കാലം കൊണ്ടുനടന്ന ബോട്ട് അക്കൗണ്ടുകള്‍ എല്ലാം നഷ്ടമാവുമെന്ന് മറ്റൊരാള്‍ പരിഹസിച്ചു.

Tags: ElonMuskMAINX
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies