The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ഇന്ത്യയിലെ ആദ്യവനിതാ പോലീസ് സ്റ്റേഷൻ സുവർണ ജൂബിലീയുടെ നിറവിൽ; ആഘോഷങ്ങൾക്ക് തുടക്കം

Karthik Newzon by Karthik Newzon
Oct 25, 2023, 10:38 pm IST
in India, Kerala
FacebookWhatsAppTwitterTelegram

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ചിന്താവളപ്പ് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഗാനത്തോട് കൂടി തുടങ്ങിയ ചടങ്ങ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ. ബൈജുനാത് ഉദ്ഘാടനം ചെയ്തു.

1973 ഒക്ടോബര്‍ 27നാണ് കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിതമായത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യകാലത്ത് സാരിയും പിന്നീട് പാന്റ്‌സും ഷര്‍ട്ടുമായി യൂണിഫോം. കണ്‍ട്രോള്‍ റൂമിനോടുചേര്‍ന്ന് ആദ്യമായി വനിതാ സ്‌റ്റേഷന്‍ തുടങ്ങുമ്പോള്‍ എം പത്മാവതിയായിരുന്നു ആദ്യ എസ്‌ഐ. ഇവര്‍ക്കു പുറമേ ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരുമായി 15 വനിതാ പൊലീസുമാരും ഉണ്ടായിരുന്നു. വനിതാ പോലീസ് ഉദ്ഘാടനത്തിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തെലായിരുന്നു വനിതാ പൊലീസിന്റെ ആദ്യത്തെ അന്വേഷണം. ഉദ്ഘാടന ചടങ്ങിന്റെ ഭാ​ഗമായി അന്ന് ട്രാഫിക് നിയന്ത്രിച്ചതും വനിതാ പോലീസായിരുന്നു. സ്ത്രീസുരക്ഷ മാത്രമല്ല എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പിന്നീട് സ്‌റ്റേഷന്‍ മാറി. സ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകൾ. ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി.

വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ചിന്താവളപ്പ് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി കമ്മിഷണർ രാജ്പൽ മീന ഐ പി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഐ എ എസ് വിശിഷ്ടാതിഥിയായിരുന്നു. സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമ​​ഗ്ര ബോധവൽക്കരണ നിയമസഹായ “കൂട്ട്” പദ്ധതിയുടെ ഭാഗമായി നിരവധി പരിപാടികളാണ് നടന്നത്. സൈബർ സുരക്ഷ കേന്ദ്രികരിച്ച് മോക്ക് ഡ്രിൽലും സംഘടിപ്പിച്ചു. കുട്ടികളുടെ സുരക്ഷിതത്വവും സൈബർ ലോകത്ത് കുട്ടികൾ പാലിക്കേണ്ട കടമകളെക്കുറിച്ചുള്ള സെമിനാർ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടന്നു. സൈബർ സുരക്ഷായെ മുൻനിർത്തി തിരുവനന്തപുരം ജനമൈത്രി ഓർക്കസ്ട്രാ ടീം അവതരിപ്പിച്ച നാടകവും പിന്നീട് അരങ്ങേറി.

Tags: Asia's first women police stationcelebrationgolden jubileeKOZHIKODEMAIN
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies