The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

5 മത്സരങ്ങളിൽ നാലും പോയി, ചാമ്പ്യന്മാർക്ക് വീണ്ടും തോൽവി; ചിന്നസ്വാമിയിൽ ലങ്കയ്ക്ക് ജയം

Neethu Newzon by Neethu Newzon
Oct 26, 2023, 10:01 pm IST
in Uncategorized
FacebookWhatsAppTwitterTelegram

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് നാണം കെട്ടതോല്‍വി. നിലവിലെ ചാംപ്യന്‍മാരുടെ നിഴല്‍ മാത്രമാണോ കളിക്കുന്നതെന്ന് ആരാധകര്‍ പോലും സംശയിച്ച മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. വെറും 157 റണ്‍സ് മാത്രമാണ് ശ്രീലങ്കയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച വിജയലക്ഷ്യം. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക സ്‌കോര്‍ മറികടന്നു.

ഡേവിഡ് മലനും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് അല്‍പം മാന്യമായ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ മാലനും ബെയര്‍‌സ്റ്റോയും 39/0 എന്ന നിലയിലേക്ക് എത്തിച്ചതെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കവേ ഏയ്ഞ്ചലോ മാത്യൂസിന്റെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കി മലന്‍ പുറത്തായി. തൊട്ടുപിന്നാലെ എത്തിയ ജോ റൂട്ട് റണ്‍ഔട്ടായി. 73 പന്തില്‍ 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ശ്രീലങ്കന്‍ ബൗളിങ് നിരയ്ക്കു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. പിന്നീടെത്തിയവരെല്ലാം കൃത്യമായ ഇടവേളകളില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഏഴോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ലാഹിരു കുമാരയാണ് ലങ്കന്‍ ബൗളര്‍മാരിലെ കേമന്‍. ഏയ്ഞ്ചലോ മാത്യൂസ്, കെ രജിത എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുസാല്‍ പെരേരയെ (4) നഷ്ടമായി. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസും (11) പുറത്തായതോടെ ലങ്ക അല്‍പം പരുങ്ങലില്‍ ആയെങ്കിലും നിസാങ്കയും സമരവിക്രമയും ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. ഇരുവിക്കറ്റും നേടിയത് ഡേവിഡ് വില്ലിയായിരുന്നു.

നിസാങ്ക 77 റണ്‍സും സമരവിക്രമ 65 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇതോടെ അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി

ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies