The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പ്രാണപ്രതിഷ്ഠ എതിർക്കുന്നു എന്ന പ്രചാരണം വ്യാജം; നിലപാട് വ്യക്തമാക്കി ശങ്കരാചാര്യന്മാർ

NewzOn Desk by NewzOn Desk
Jan 12, 2024, 02:22 pm IST
in India
FacebookWhatsAppTwitterTelegram

ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ദുഷ് പ്രചാരണങ്ങള്‍ക്കെതിരേ ശങ്കരാചാര്യന്മാര്‍. ശൃംഗേരി, ദ്വാരക ശങ്കരാചാര്യ മഠാധിപതികളാണ് പ്രാണപ്രതിഷ്ഠ എതിർക്കുന്നു എന്ന വ്യാജം പ്രചാരണങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കിയത്. പ്രാണപ്രതിഷ്ഠയ്‌ക്കെതിരാണ് ശൃംഗേരി ശങ്കരാചാര്യ സ്വാമി ഭാരതീ തീര്‍ത്ഥയെന്ന പ്രചാരണം തെറ്റാണെന്നും പ്രതിഷ്ഠ അഞ്ഞൂറു വര്‍ഷത്തെ കാത്തിരിപ്പിന്റെ മുഹൂര്‍ത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ശൃംഗേരി മഠാധിപതിയുടെ ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും മഠം കുറ്റപ്പെടുത്തി. ഇവര്‍ക്ക് പുറമേ പുരി ശങ്കരാചാര്യയും ചടങ്ങിനോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.

ചടങ്ങ് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പരിപാവനമായ ചടങ്ങുകളോടെ ഭഗവാന്‍ രാമന്‍ ജന്മഭൂമിയിലേക്കു തിരികെയെത്തുകയാണ്. അതിനാൽ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മിച്ച മനോഹരമായ രാമക്ഷേത്രത്തിന്റെ പുണ്യമായ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ എല്ലാവരും തയാറാകണമെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ അറിയിച്ചു.

അതേ സമയം നാല് ശങ്കരാചാര്യന്മാരില്‍ മൂന്ന് പേരും പ്രാണപ്രതിഷ്ഠയെ പിന്തുണയ്ക്കുന്നുണ്ടെന്നും, ചടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇവരില്‍ രണ്ടുപേര്‍ പരിപാടിക്ക് തങ്ങളുടെ പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, ജ്യോതിര്‍പീഠ ശങ്കരാചാര്യ മാത്രമാണ് എതിർപ്പറിയിച്ചതെന്നും വിശ്വഹിന്ദു പരിഷത് നേതൃത്വം വ്യക്തമാക്കി.

നാല് ശങ്കരാചാര്യന്മാരില്‍ ആരും അയോദ്ധ്യയില പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ വീഡിയോ സന്ദേശത്തിലൂടെ ജോഷി മഠ് ജ്യോതിര്‍പീഠ് ശങ്കരാചാര്യ അവിമുക്‌തേശ്വരാനന്ദ് സരസ്വതി പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് ദ്വാരക, ശൃംഗേരി ശങ്കരാചാര്യൻമാരുടെ പ്രസ്താവന.

ജനുവരി 22 ന് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കെ നാലു ശങ്കരാചാര്യന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടയിലാണ് ശങ്കരാചാര്യൻമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.

Tags: #againstfalsenews#ayodya#shankaracharyasFEATUREDMAIN
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies