The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പ്രതി സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; സിദ്ധാർത്ഥൻ നേരിട്ടത് കണ്ണില്ലാ ക്രൂരത

Neethu Newzon by Neethu Newzon
Mar 8, 2024, 08:22 am IST
in Kerala
FacebookWhatsAppTwitterTelegram

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ർത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമർത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ർട്ടം റിപ്പോ‍ർട്ട് പ്രകാരം സിദ്ധാർത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്.

മ‍ർമ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആൾക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥൻ സിദ്ധാർഥനെ ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. സൈക്കോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാശിനാഥൻ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാർഥനെ മർദ്ദിച്ചത്. കേസിൽ മുഖ്യപ്രതി സിൻജോ ജോൺ ഉൾപ്പെടെ 18 പ്രതികളും പിടിയിലായിരുന്നു. കൽപറ്റയിൽ നിന്നാണ് സിൻജോ പിടിയിലായത്.

സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചുമാറ്റിയിരുന്നു എന്നാണ് വിവരം. പ്രതികൾ തന്നെയാണ് മൃതദേഹം അഴിച്ചതെന്നും റിപ്പോർട്ടുണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാർഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികൾ ഫോൺ പിടിച്ചു വെക്കുകയായിരുന്നു. 18ന് രാവിലെയാണ് സിദ്ധാർഥിന് ഫോൺ തിരികെ നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം മരണം നടന്ന ദിവസം ഉച്ചമുതൽ കേരള വെറ്ററിനറി സർവകലാശാല വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിദ്ധാർഥ് മരിച്ചത് അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയാറായില്ല. ഈ സമയവും വി.സി മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 21നാണ് വിസി ക്യാമ്പസ് വിട്ടതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിസി എം ആർ ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവർണർ വിമർശിച്ചു. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Black BeltKaratteMAINsidharth death caseSinjo
ShareSendTweetShare

Related News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസം പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies