The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 41 ഡിഗ്രി വരെ ചൂട്

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Apr 24, 2024, 03:22 pm IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പാലിക്കേണ്ട അതിന് വേണ്ട മാർഗ നിർദ്ദേശങ്ങളും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം. എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വെയ്ക്കുന്നത് ഉചിതമായിരിക്കും. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എനിവയാണ് മാര്‍ഗനിര്‍ദേശങ്ങൾ.

മറ്റു ജില്ലകളിലും ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags: #palakadfeaturehotwaveMAINtemparature
ShareSendTweetShare

Related News

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസം പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചയിൽ ഇവന്റ് മാനേജർ കസ്റ്റഡിയിൽ

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies