The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

മോദിയുടെ റഷ്യൻ സന്ദർശനം ഫലം കാണുന്നു; സൈന്യത്തിലേക്ക് ഇന്ത്യക്കാരെ ആവശ്യമില്ലെന്ന് റഷ്യ – ഉടൻ വിട്ടയയ്ക്കും

Neethu Newzon by Neethu Newzon
Jul 11, 2024, 02:22 pm IST
in India
FacebookWhatsAppTwitterTelegram

ഡൽഹി: റഷ്യൻ പട്ടാളത്തിൽ സപ്പോർട്ട് സ്റ്റാഫായി തുടരുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കുമെന്ന സൂചന നൽകി റഷ്യ. ഇന്ത്യക്കാർ തങ്ങളുടെ സൈന്യത്തിൻ്റെ ഭാഗമാകാൻ റഷ്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണെന്നും റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബബുഷ്കിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം റഷ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് വ്ലാഡിമിർ പുടിനോട് ഇന്ത്യക്കാരെ വിട്ടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

വിഷയത്തിൽ റഷ്യ ഇന്ത്യൻ സർക്കാരിനൊപ്പമാണെന്നും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബബുഷ്കിൻ പറഞ്ഞു. ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൻ്റെ ഭാഗമാകണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും റഷ്യൻ അധികൃതർ നൽകിയിട്ടില്ല.

വരുമാനം ആഗ്രഹിച്ചാണ് മിക്ക ഇന്ത്യക്കാരും എത്തിയതെന്നും വാണിജ്യ ചട്ടക്കൂടിന് കീഴിലാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി 100 ഓളം പേർ മാത്രമാണ് റഷ്യൻ സേനയ്ക്കൊപ്പമുള്ളത്. സപ്പോർട്ടിങ് സ്റ്റാഫായാണ് ഭൂരിഭാഗം ഇന്ത്യക്കാരെയും റിക്രൂട്ട് ചെയ്തത്. ഭൂരിഭാഗം പേരും ടൂറിസ്റ്റ് വിസയിലാണ് എത്തിയത്. ജോലി ചെയ്യാനാവശ്യമായ വിസ ഇല്ലാത്തതിനാൽ അവർ നിയമവിരുദ്ധമായാണ് ജോലിയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുക്രൈനുമായുള്ള യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, കരാർ പ്രകാരം അത് എന്തായാലും ലഭ്യമാകുമെന്നും റോമൻ ബബുഷ്കിൻ മറുപടി നൽകി.

റഷ്യൻ പട്ടാളത്തിലുള്ള ഇന്ത്യക്കാരെ എത്രയും വേഗം വിട്ടയ്ക്കുമെന്ന ഉറപ്പ് റഷ്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ചൊവ്വാഴ്ച അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ശക്തമായി റഷ്യയോട് ഉന്നയിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

മികച്ച വരുമാനുള്ള ജോലി മോഹിച്ച് ഏജൻ്റ് മുഖാന്തരം റഷ്യയിലെത്തിയ ഇന്ത്യക്കാരാണ് തട്ടിപ്പിനിരയായി യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം തുടരുന്നത്. ജൂലൈ 11ന് രണ്ടുപേർ കൊല്ലപ്പെട്ടതോടെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി ഉയർന്നു. ഈ വർഷം ആദ്യം പഞ്ചാബ്, ഹരിയാന സ്വദേശികൾ റഷ്യൻ സേനയുടെ യൂണിഫോം ധരിച്ച് സഹായം അഭ്യർഥിച്ച് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിരുന്നു.

Tags: FEATUREDimpact of modi visit russiaindiansPM Modi
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies