The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പാമ്പുകടിയേറ്റുള്ള മരണത്തിൽ വൻ വർധനവ്; തീവ്ര കർമ്മ പദ്ധതിയുമായി കേന്ദ്രം

Neethu Newzon by Neethu Newzon
Oct 21, 2024, 08:00 am IST
in India
FacebookWhatsAppTwitterTelegram

ന്യൂഡൽഹി:ഇന്ത്യയിൽ പാമ്പു കടിയോറ്റുള്ള മരണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. പാമ്പുകടിയേറ്റുള്ള മരണം പകുതിയായി കുറക്കാൻ തീവ്ര കർമ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പാമ്പുകടി മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുന്നതാണ് എന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയതോടെയാണ് സർക്കാർ ആക്ഷൻ പ്ലാൻ രൂപീകരിച്ചത്.

തെറ്റായ ധാരണയുടെ പുറത്താണ് പാമ്പുകടിയേറ്റ ഭൂരിഭാഗം ആൾക്കാരും മരണത്തിന് കീഴടങ്ങുന്നതെന്ന് വ്യക്തമായതോടെയാണിത്. ബോധവൽക്കരണത്തിന്റെ കുറവ് ഇന്ത്യയിൽ വളരെയധികം ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും പാമ്പു കടി ഏൽക്കുമ്പോൾ ഏറ്റവും അടുത്തുള്ള വിഷ ചികിത്സാ കേന്ദ്രത്തിൽ പോകുന്നതിനു പകരം മുറിവൈദ്യന്മാരുടെ സമീപം ആൾക്കാർ പോകുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പാമ്പുകടി ഏറ്റയാൾക്ക് നൽകേണ്ട പ്രാഥമിക ശുശ്രൂഷകളിലെ പിഴവാണ് പ്രധാന പ്രശ്നമെന്നാണ് പഠന റിപ്പോർട്ട്. പലരും പാമ്പിനെ തിരഞ്ഞ് നേരം കളയും. ആന്റിവെനം നൽകാൻ ഏത് പാമ്പാണ് കടിച്ചതെന്ന് അറിയേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2030-ഓടെ പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കർമ്മ പദ്ധതി (NAPSE) ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ പ്രവർത്തന പദ്ധതി പ്രത്യേകമായി വികസിപ്പിച്ചെടുക്കാൻ ഈ ആക്ഷൻ പ്ലാനിൽ അവസരമുണ്ട്.

‘വൺ ഹെൽത്ത്’ എന്ന പദ്ധതിയിലൂടെ പാമ്പുകടി നിയന്ത്രണം നടപ്പിലാക്കാൻ കർമ്മ പദ്ധതി ലക്ഷ്യമിടുന്നു. പാമ്പുകടി ഏൽക്കുന്നവർക്ക് അടിയന്തര സഹായവും മാർഗനിർദേശവും നൽകുന്ന ഒരു ഹെൽപ്പ് ലൈൻ നമ്പർ – 15400 – അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി (UTs) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് വൈദ്യസഹായവും വിവരങ്ങളും ഉടനടി ലഭ്യമാക്കുകയാണ് ലക്ഷ്യം.

Tags: FEATUREDNATIONAL ACTION PLANsnake bites
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

കെജ്‌രിവാൾ തിഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ആംആദ്മിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies